പാചകത്തിന് ഉപയോഗിക്കുന്ന ഭൂരിഭാഗം സാധനങ്ങളും നമ്മള്‍ സൂക്ഷിക്കുന്നത് അടുക്കളയില്‍ ഗ്യാസ് സ്റ്റൗവിന്റെ അടുത്തായിരിക്കും. എന്നാലിത് ജോലി എളുപ്പമാക്കുമെങ്കിലും എല്ലാത്തരം വസ്തുക്കളും ഗ്യാസ് സ്റ്റൗവിനടുത്ത് സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. ഈ വസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ ഉടൻ മാറ്റിക്കോളൂ.
പാചക എണ്ണ
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ ഒരിക്കലും ഗ്യാസ് സ്റ്റൗവിന് അടുത്ത് സൂക്ഷിക്കരുത്. നിരന്തരമായി ചൂടേല്‍ക്കുമ്ബോള്‍ ഇത് പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. എണ്ണയുടെ രുചിയും ഗുണമേന്മയും ഇതിലൂടെ നഷ്ടപ്പെടാം.
സുഗന്ധവ്യഞ്ജനങ്ങള്‍
പാചകത്തിന് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കണം. ചൂടേല്‍ക്കുമ്ബോള്‍ ഇതിന്റെ ഘടനയിലും രുചിയിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ അടുക്കള ഷെല്‍ഫില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
പേപ്പർ ടവല്‍
പേപ്പർ ടവല്‍ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് കത്തിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഗ്യാസിന്റെ ഭാഗത്ത് നിന്നും ഇത് മാറ്റി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ഉപകരണങ്ങള്‍
ഗ്യാസ് സ്റ്റൗവില്‍ നിന്നും ഉണ്ടാകുന്ന അമിതമായ ചൂട് ഇലട്രിക് ഉപകരണങ്ങള്‍ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. അതിനാല്‍ തന്നെ ഇത്തരം വസ്തുക്കള്‍ ഒരിക്കലും ഗ്യാസ് സ്റ്റൗവിനോട് ചേർത്ത് സൂക്ഷിക്കരുത്.
കേടാവുന്ന ഭക്ഷണങ്ങള്‍
പെട്ടെന്ന് കേടുവരുന്ന ഭക്ഷണ സാധനങ്ങള്‍ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കാം. അധികം ചൂടോ പ്രകാശമോ ഇല്ലാത്ത സ്ഥലത്താവണം ഇത് സൂക്ഷിക്കേണ്ടത്. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ റൂം ടെമ്ബറേച്ചറില്‍ സൂക്ഷിക്കാവുന്നതാണ്.
ക്ലീനറുകള്‍
പലതരം രാസവസ്തുക്കള്‍ കൊണ്ട് നിർമ്മിച്ചതാണ് ക്ലീനറുകള്‍. അതിനാല്‍ തന്നെ ഇത് കത്തിപ്പിടിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് ക്ലീനറുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാം.

Post a Comment